ബാബു ഇനി ഹിമാലയം കയറും,​ യാത്രയില്‍ കൂടെയുള്ളത് ബോബി ചെമ്മണ്ണൂരും സംഘവുംപാലക്കാട് :  മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബു ഹിമാലയം കയറാനൊരുങ്ങുന്നു. പ്രശസ്ത വ്യവസായി ബോബി ചെമ്മണ്ണൂരിനൊപ്പമാണ് ബാബു ഹിമാലയ യാത്രയ്ക്കൊരുങ്ങുന്നത് .

മലമ്പുഴയിൽ എത്തി  ബാബുവിനെ നേരില്‍കണ്ടാണ് ബോബി ചെമ്മണ്ണൂര്‍ ഇക്കാര്യം അറിയിച്ചത്. ബോബി ചെമ്മണ്ണൂരിനെ കാണണമെന്ന ബാബുവിന്റെ ആഗ്രഹപ്രകാരമാണ് അദ്ദേഹം നേരിട്ട് എത്തിയത്. 

ബാബുവിന് ബോചെ സ്വര്‍ണനാണയം സമ്മാനിക്കുകയും ചെയ്തു.
ഹിമാലയം കയറാനുള്ള അനുമതിയും പാസ്‌പോര്‍ട്ടും മറ്റു കാര്യങ്ങളും ബോബി ശരിയാക്കിക്കൊണ്ടിരിക്കുകയാണെന്നും ബാബു വെളിപ്പെടുത്തി. 

ഹിമാലയന്‍ യാത്രയില്‍ തന്റെ കൂടെ ചേരാന്‍ ആഗ്രഹിക്കുന്നവരുടെ ലിസ്റ്റും ശരിയാക്കിവരികയാണ്. ആ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇപ്പോഴുള്ളതെന്നും ബാബു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ഒരു കാര്യം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ നൂറുശതമാനം അതു കിട്ടുമെന്ന ഉറപ്പില്‍ തുടര്‍ന്നും പ്രവര്‍ത്തിച്ചാല്‍ അതു നേടിയിരിക്കുമെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. 

മരണം മുന്‍പില്‍ കണ്ടിട്ടിട്ടും നൂറുശതമാനം പ്രതീക്ഷയോടെ, രക്ഷപ്പെടുമെന്ന വിശ്വാസത്തോടെ കാത്തിരുന്നതിന്റെ ഫലമാണ് ബാബുവിന് രക്ഷപ്പെടാനായത്. ഇത്രയും വലിയ പ്രതിസന്ധിഘട്ടത്തിലും പിടിച്ചുനിന്നതു തന്നെയാണ് വലിയ സാഹസികത. ബാബുവിന്റെ അടുത്ത യാത്രയില്‍ കൂടെ താനുമുണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.


Previous Post Next Post