ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോൺ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

തായ്‌ലൻഡ് :   ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോൺ അന്തരിച്ചു. 52 വയസായിരുന്നു. തായ്‌ലൻഡിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 

ക്രിക്കറ്റ് ചരിത്രത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒരു മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരനായിരുന്നു ഷെയ്ൻ വോൺ.

1969 സെപ്റ്റംബർ 13 നായിരുന്നു ജനനം. 1992-ൽ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച വോൺ ടെസ്റ്റ് ക്രിക്കറ്റിൽ ആകെ 708 വിക്കറ്റുകൾ നേടി. 2007 ഡിസംബർ 3-ന്‌ ശ്രീലങ്കൻ ബൗളറായ മുത്തയ്യ മുരളീധരൻ ഈ റെക്കോർഡ് തകർക്കുന്നതു വരെ ഇത് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ലോക റെക്കോർഡായിരുന്നു. 

വോൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ ,ടെസ്റ്റിലും,എകദിനത്തിലും കൂടി, ആകെ 1000-ൽ അധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്. മുത്തയ്യ മുരളിധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്ററായിരുന്നു വോൺ.


Previous Post Next Post