മെത്രാഭിഷേക അനുമോദന ചടങ്ങ്: മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും

തിരുവനന്തപുരം : നിയുക്ത മെത്രാപ്പോലീത്ത തോമസ്.ജെ. നെറ്റോയുടെ മെത്രാഭിഷേക അനുമോദന ചടങ്ങുകൾ മുഖ്യമന്ത്രി പിണറായിക്കു വിജയൻ ഉദ്ഘാടനം നിർവഹിക്കും. മാർച്ച് 20 ഞായറാഴ്ച വൈകുനേരം 4:30ന് തിരുവനന്തപുരം സെൻറ്.ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചായിരിക്കും അനുമോദന ചടങ്ങു നടക്കുക. സംഘാടക സമിതി ചെയർമാനും തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാനുമായ ഡോ.ക്രിസ്തുദാസ് ആർ സ്വാഗതം അർപ്പിക്കും. മുൻ രൂപത അദ്ധ്യക്ഷൻ ആർച് ബിഷപ്പ് സൂസപാക്യം അദ്ധ്യക്ഷത വഹിക്കും.
Previous Post Next Post