കോട്ടയം :ബസ് കൺസെഷൻ വിദ്യാർത്ഥികൾക്ക് നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന പിൻവലിച്ച് വിദ്യാർത്ഥി സമൂഹത്തോട് ഗതാഗത മന്ത്രി ആന്റണി രാജു മാപ്പ് പറയണം . കൺസഷൻ വിദ്യാർത്ഥികളുടെ അവകാശമാണ് . മന്ത്രിയുടെ വാക്കുകൾ ബസ്സ് മുതലാളിമാരുടെ വാക്കുകളാണ് . പല ബസ്സുകളും വിദ്യാർത്ഥികളെ കയറ്റാൻ പോലും മടിക്കുന്നു. ബസ്സിൽ കയറിസിറ്റിൽ ഇരുന്നാൽ ബസ്സ് ജീവനക്കാരുടെ ശകാരം മിക്ക ബസ്സുകളിലും സർവ്വസാധാരണമാണ്. വിദ്യാർത്ഥികളെ വിഡ്ഢികളാക്കുന്നതാണ് ഗതാഗത മന്ത്രിയുടെ ഇന്നത്തെ പ്രസ്താവന പിൻവലിച്ച് വിദ്യാർഥിസമൂഹത്തോട് മാപ്പ് പറയാൻ മന്ത്രി തയ്യാറാവണം. ധിക്കാരപരമായ നിലപാടുമായിട്ടാണ് മന്ത്രി മുന്നോട്ട് പോകുന്നതെങ്കിൽ ശക്തമായ പ്രധിക്ഷേധം ഉണ്ടാകുമെന്ന് ബിജെപി ജില്ലാ സെക്രട്ടറി സോബിൻ ലാൽ അറിയിച്ചു
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിദ്യാർത്ഥികളോട് മാപ്പ് പറയണം : സോബിൻലാൽ
ജോവാൻ മധുമല
0
Tags
Top Stories