യുക്രൈനിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൂടി മരിച്ചു; മരിച്ചത് സ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന പഞ്ചാബ് സ്വദേശി


യുക്രൈനിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൂടി മരിച്ചു. സ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന പഞ്ചാബ് സ്വദേശി ചന്ദൻ ജിൻഡാൽ (22) ആണ് മരിച്ചത്. തലച്ചോറിലെ ഇസ്കെമിയ സ്ട്രോക്ക് ബാധിച്ചതിനെ തുടർന്നാണ് മരണം. 
യുക്രൈനിലെ വിന്നിറ്റ്സിയ നാഷണൽ പൈറോഗോവ് മെമ്മോറിയൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് വിദ്യാർത്ഥിയുടെ പിതാവ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഖാർക്കീവിൽ നടന്ന ഇന്നലെ ഉണ്ടായ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശി നവീൻ ജ്ഞാനഗൗഡർ എന്ന വിദ്യാ‍ർത്ഥി കൊല്ലപ്പെട്ടിരുന്നു. ഖാർക്കീവിൽ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെയാണ് നവീൻ കൊല്ലപ്പെട്ടതെന്ന് അപ്പാർട്ട്മെന്റിനടുത്ത് താമസിക്കുന്ന മലയാളിയായ നൗഫൽ പറഞ്ഞു. ഇതിന് പിന്നാലെ ഇന്ത്യൻ വിദ്യാർത്ഥികളെല്ലാം മരണഭയത്തിലാണ്.
Previous Post Next Post