തിരുവനന്തപുരത്ത് ലോറിയുടെ അടിയില്‍ കുടുങ്ങിയ ബൈക്കിന് തീപിടിച്ചു; എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചുതിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ബൈക്കിന് തീപിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. അയിലം സ്വദേശി അച്ചുവാണ് തത്ക്ഷണം മരിച്ചത്. കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയാണ് അച്ചു.
ആറ്റിങ്ങലില്‍ രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്.ഇടിയുടെ ആഘാതത്തില്‍ ബൈക്കിനും ചരക്കുലോറിയുടെ മുന്‍ഭാഗത്തിനും തീപിടിച്ചു. ആറ്റിങ്ങലില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് വിഭാഗം എത്തി തീ അണച്ചു.

അപകടത്തില്‍പ്പെട്ട ബൈക്കും കാര്‍ഗോ കയറ്റി വന്ന ലോറിയും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. എതിര്‍ദിശയില്‍ ഓവര്‍ടേക്ക് ചെയ്ത് വന്ന വാഹനം ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ലോറിയുടെ അടിയില്‍ കുടുങ്ങി. തുടര്‍ന്ന് ബൈക്കിന് ആദ്യം തീപിടിക്കുകയും പിന്നീട് ലോറിയിലേക്ക് ആളിപ്പടരുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Previous Post Next Post