എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം


തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം. താളപ്പിഴകൾ അക്കമിട്ട് നിരത്തിയാണ് ചീഫ് സെക്രട്ടറിയുടെ കത്ത്. എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടണമെന്നും വോട്ടർ പട്ടികയിൽ നിന്ന് 25 ലക്ഷം പേർ ഒഴിവാക്കപ്പെട്ടെന്നും കേരളം പറയുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനാണ് കത്ത് നൽകിയത്.  ലക്ഷക്കണക്കിന് വോട്ടർമാർക്ക് വോട്ടവകാശം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. വിതരണം ചെയ്യാൻ കഴിയാത്ത എന്യുമറേഷൻ ഫോമുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി കുറഞ്ഞത് രണ്ട് ആഴ്ചയെങ്കിലും നീട്ടണമെന്നും കേരളം കത്തിൽ ആവശ്യപ്പെടുന്നുണ്ട്. 

Previous Post Next Post