വീണ്ടും ദുരഭിമാനക്കൊല; 17കാരിയെ അച്ഛനും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി




ലഖ്നൗ: പ്രണയബന്ധത്തിന്റെ പേരിൽ പതിനേഴുകാരിയെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബന്ദയിലാണ് ​ദുരഭിമാനക്കൊല. പ്രണയത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്തതോടെയാണ് അച്ഛൻ ദേശ്‌രാജ്, സഹോദരൻ ധനഞ്ജയ് എന്നിവർ ചേർന്ന് പെൺകുട്ടിയെ കഴുത്ത് ഞെരിച്ചു കൊന്നത്.

കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ഇവർ തൊഴുത്തിൽ കുഴിച്ചുമൂടി. സ്വന്തം സമുദായത്തിലുള്ള യുവാവുമായിട്ടായിരുന്നു യുവതിയുടെ ബന്ധം. എന്നാൽ വീട്ടുകാർ ഇതിനെ എതിർത്തു.  

ഗ്രാമവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് മൃതദേഹം കണ്ടെടുത്തത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ്. 
أحدث أقدم