കോഴിക്കോട് വടകരയിൽ ട്രെയിൻ തട്ടി ഭിന്നശേഷിക്കാരന് ദാരുണാന്ത്യം


കോഴിക്കോട് വടകരയിൽ ട്രെയിൻ തട്ടി ഭിന്നശേഷിക്കാരനായ മധ്യവയസ്കന് ദാരുണാന്ത്യം. കുരിയാടി സ്വദേശിയായ കനകൻ എന്നയാൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. കേൾക്കാനോ സംസാരിക്കാനോ സാധിക്കാത്ത ആളായിരുന്നു കനകൻ. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്‍റർസിറ്റി ട്രെയിനാണ് കനകനെ ഇടിച്ചത്. പാളം കടന്ന്
നടന്നു പോവുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ കനകൻ മരിച്ചു. പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.

മറ്റൊരു സംഭവത്തിൽ കഴിഞ്ഞ മാസം വടകരയിൽ റെയിൽവേ സ്റ്റേഷനിൽ പാളത്തിൽ ഇറങ്ങിക്കിടന്ന യുവാവ് ട്രെയിൻ തട്ടി മരണപ്പെട്ടിരുന്നു. വാണിമേൽ കുളപ്പറമ്പിൽ ഏച്ചിപ്പതേമ്മൽ രാഹുൽ (30) ആണ് മരിച്ചത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ രാഹുൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇന്റർസിറ്റി എക്സ്പ്രസിനു മുൻപിലേക്കാണ് ഇയാൾ ഇറങ്ങിയത്. സ്റ്റേഷനിൽ ഇരിക്കുകയായിരുന്ന രാഹുൽ ട്രെയിൻ വരുന്നതുകണ്ട് പാളത്തിലേക്ക് ചാടിയിറങ്ങി അവിടെ കിടക്കുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.

أحدث أقدم