കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിന്റെ തീരദേശത്തിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴി യുടെ സ്വാധീന ഫലമായാണ് കേരളത്തിലും മഴ തുടരുന്നത്.
കേരളത്തിൽ ഏപ്രിൽ 13, 14 തീയ്യതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഏപ്രിൽ 13 ന് അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അതേസമയം, സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇന്ന് ഉച്ചയോടുകൂടി മഴ കനത്തേക്കും.