ന്യൂഡൽഹി:* *_രാജ്യത്ത് കൊവിഡ് വാക്‌സിനുകളുടെ വിലകുറച്ച് ഭാരത് ബയോടെക്കും പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടും. ഇനി മുതല്‍ ഒരു ഡോസ് 225 രൂപയ്ക്ക് ലഭിക്കും. സ്വാകര്യ ആശുപത്രികളില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള സര്‍ക്കാര്‍ തിരുമാനത്തിന് പിന്നാലെയാണ് വാക്‌സിന്‍ കമ്ബനികള്‍ വിലകുറച്ചത്. കുറഞ്ഞ വില ഉടന്‍ പ്രാഭല്യത്തില്‍ വരും
*_കോവിഷീല്‍ഡ് വാക്‌സിന്റെ വില 600 രൂപയില്‍ നിന്ന് 225 രൂപയായാണ് കുറച്ചത്. 1200 രൂപയില്‍ നിന്ന് 225 രൂപയായാണ് കോവാക്‌സിന്റെ വില കുറച്ചത്. സര്‍ക്കാരുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്ന് ഇന്ത്യന്‍ വാക്‌സിന്‍ കമ്ബനികള്‍ അറിയിച്ചു. 18 വയസിന് മുകളിലുള്ളവര്‍ക്ക് മുന്‍കരുതല്‍ ഡോസിന് അര്‍ഹതയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിനുള്ള നിര്‍ദ്ദേശങ്ങളും പ്രഖ്യാപിച്ചത്.
വാക്സിൻ സ്വകാര്യ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യാനാണ് അനുമതി. ഞായറാഴ്ച മുതലാണ് വിതരണം ആരംഭിക്കുന്നത്. നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം മുന്‍നിരപ്പോരാളികള്‍ 60 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് കരുതല്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്. സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴി സൗജന്യമായാണ് നല്‍കുന്നത്