ചണ്ഡീഗണ്ഡ്: പരീക്ഷ എന്ന സമ്പ്രദായം ആരംഭിച്ച അന്നു മുതൽ കേൾക്കുന്നതാണ് കോപ്പിയടി.പണ്ട് കുഞ്ഞുകടലാസിലോ മറ്റോ എഴുതി കൊണ്ട് പോയി പരീക്ഷയ്‌ക്ക് കോപ്പിയടിച്ചിരുന്നതൊക്കെ മാറി. ഇന്ന് സാങ്കേതിക വിദ്യ വളർന്നതിനൊപ്പം കോപ്പിയടിയും വളർന്നു. ഹൈടെക്ക് കോപ്പിയടിയാണ് ആളുകൾ ഇന്ന് പിന്തുടരുന്നത്.
കഴിഞ്ഞ ദിവസം ഹരിയാനയിൽ ഒരു പത്താം ക്ലാസുകാരനെ പരീക്ഷയ്‌ക്ക് കോപ്പിയടിച്ചതിന് ആന്റി ചീറ്റ് സക്വാഡ് പിടിച്ചു. പത്താം ക്ലാസുകാരൻ തന്റെ ഇംഗ്ലീഷ് മെയിൻ പരീക്ഷയ്‌ക്കായി ചില്ലറ കോപ്പിയടി അല്ല നടത്തിയത്. പരീക്ഷാ പാഡിൽ സ്മാർട്ട് ഫോൺ പോലെ ഒരു ഉപകരണം ഘടിപ്പിച്ച് അതിൽ വാട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്താണ് വിദ്യാർത്ഥി പരീക്ഷ എഴുതിയത്.
വിദ്യാർത്ഥിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ അടിമുടി പരിശോധിച്ചപ്പോഴാണ് കള്ളിവെളിച്ചത്തായത്. പരീക്ഷാ ബോർഡിൽ വാട്‌സ്ആപ്പും അതിലെ ഒരു ചാറ്റിൽ ഉത്തരങ്ങളും കണ്ടെത്തുകയായിരുന്നു. വിദ്യാർത്ഥിക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.