പാലക്കാട് അതീവജാഗ്രത; സുരക്ഷക്കായി 900 തമിഴ്നാട് പോലീസും










പാലക്കാട്: പാലക്കാട് സംഘര്‍ഷം തടയാന്‍ തമിഴ്നാട് പോലീസും. മൂന്ന് ദിവസത്തേക്കാണ് തമിഴ്നാട് പൊലീസിന്റെ സുരക്ഷാ വിന്യാസം. കോയമ്പത്തൂര്‍ സിറ്റി പൊലീസിന്റെ മൂന്ന് കമ്പനി ഉള്‍പ്പെടെ 900 പൊലീസുകാരാണ് പാലക്കാട് എത്തുക. അതേസമയം, പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്. ഈ മാസം 20 വരെയാണ് നിരോധനാജ്ഞ. പാലക്കാട് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് നടന്നത്.

Previous Post Next Post