സൗദിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു






റിയാദ്: സൗദി അറേബ്യയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഖത്തീഫിന് സമീപം സ്വഫയിലാണ് സംഭവം. പിതാവും മാതാവും യുവാവും യുവതിയുമുള്‍പ്പെടെ നാല് പേരാണ് മരിച്ചത്.

വീട്ടിലെ ഒരു മുറിയില്‍ മാത്രമാണ് തീ പടര്‍ന്നു പിടിച്ചത്. കുടുംബാംഗങ്ങളെ രക്ഷിക്കാന്‍ അയല്‍വാസികളും ബന്ധുക്കളും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ജനല്‍ വഴി അകത്ത് കടക്കാന്‍ അയല്‍വാസികള്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. ജനലിന് പുറത്ത് ഇരുമ്പ് ഗ്രില്‍ സ്ഥാപിച്ചതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായത്. 

സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ച് മൃതദേഹങ്ങള്‍ പുറത്തെടുത്തു. കുടുംബം കിടന്നുറങ്ങിയ മുറി പെട്രോളൊഴിച്ച് ആരോ കത്തിക്കുകയായിരുന്നുവെന്ന്് വ്യക്തമായിട്ടുണ്ട്. കുടുംബത്തിലെ മറ്റൊരു യുവാവിനെ അന്വേഷണ വിധേയമായി സൗദി സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചു. 
أحدث أقدم