തൃശൂര്‍: കേരള സാഹിത്യ അക്കാദമി പരിസരത്ത് മദ്യപന്മാരുടെ തമ്മില്‍ത്തല്ല്. അടിപിടി മൂത്തപ്പോള്‍ പുറത്തുപോകാന്‍ പറഞ്ഞ സുരക്ഷാജീവനക്കാരനെയും ഇവര്‍ കയ്യേറ്റം ചെയ്തു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അക്കാദമിയിലെ നിത്യസന്ദര്‍ശകരായ ചിലരാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. പരസ്പരം വാക്കേറ്റമുണ്ടാകുകയും ഇത് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു.
വാക്കേറ്റം മൂത്തതോടെ സുരക്ഷ ജീവനക്കാരെത്തി പുറത്തുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. പിന്നീട് ഇവര്‍ സുരക്ഷ ജീവനക്കാരന് നേരെ തിരിഞ്ഞു. തെറിവിളികളും ബഹളവും തുടര്‍ന്നതോടെ അക്കാദമിയില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ ചിലര്‍ ഇടപെട്ടു. സുരക്ഷജീവനക്കാരനെ കയ്യേറ്റം ചെയ്തതയോടെ അധികൃതരോട് പരാതിപ്പെടുകയായിരുന്നു.
അധികൃതര്‍ അറിയിച്ചത് അനുസരിച്ച് പൊലീസുകാരെത്തി മദ്യപരെ കൊണ്ടുപോയി. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് കേരള സാഹിത്യ അക്കാദമി അധികൃതര്‍ അറിയിച്ചു.