വരന്‍ താലികെട്ടാന്‍ ഒരുങ്ങവേ വധു ഇറങ്ങിയോടി ഒളിച്ചിരുന്നു; വിവാഹ മണ്ഡപത്തില്‍ സംഘര്‍ഷം





കൊല്ലം : നാടകീയമായി വിവാഹ വേദി. വരന്‍ താലികെട്ടാന്‍ ഒരുങ്ങവെ കല്യാണ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിയോടി വധു. കൊല്ലം കല്ലുംതാഴത്താണ് സംഭവം.

ഇതോടെ വരന്റേയും വധുവിന്റേയും വീട്ടുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കല്യാണ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിയോടിയ വധു ഗ്രീന്‍ റൂമില്‍ കയറി ഒളിച്ചിരുന്നു. വധുവിന് കുടുംബത്തില്‍ തന്നെയുള്ള മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇതിനാലാണ് താലികെട്ടിന് വിസമ്മതിച്ചത്.

തുടര്‍ന്ന് കിളികൊല്ലൂര്‍ പൊലീസ് ഇടപെട്ടാണ് ഇവിടെ സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. വരന്റെ വീട്ടുകാര്‍ക്ക് വധുവിന്റെ കുടുംബം നഷ്ടപരിഹാരം നല്‍കാമെന്ന് പൊലീസ് സ്റ്റേഷനില്‍ വെച്ച്‌ ഉറപ്പ് നല്‍കി.

ഞായറാഴ്ച 11 കഴിഞ്ഞുള്ള മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട് നടക്കേണ്ടിയിരുന്നത്. ചടങ്ങുകള്‍ക്കായി വരനും വധുവും മണ്ഡപത്തിലെത്തി. ഇരുവരുടെയും ബന്ധുക്കളും വേദിയിലുണ്ടായിരുന്നു. 

 
أحدث أقدم