താഴെ ചൊവ്വക്ക് സമീപം തെഴുക്കില പീടികയിൽ ശനിയാഴ്ച രാത്രി 11.30 നാണ് അപകടം സംഭവിച്ചത്. നിയന്ത്രണം തെറ്റിയ ഗ്യാസ് ടാങ്കർ ബൈക്ക് ഇടിച്ച് തെറിപ്പിച്ച് സമീപത്തെ മിൽമ ബുത്തിലും ഇടിച്ചാണ് നിന്നത്.
ലോറിക്ക് ഇടയിൽ കൂടുങ്ങിയ ബൈക്ക് യാത്രക്കാരനെ അഗ്നി രക്ഷാസേനയും കണ്ണൂർ ടൗൺ പൊലീസും ചേർന്ന് പുറത്തേക്ക് എടുത്ത് ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറി യിൽ. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.