എരുമേലി: കൊരട്ടി
അമ്പലം വളവിനു സമീപം നടന്ന ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു . ചങ്ങനാശ്ശേരി രാമങ്കരി
സ്വദേശിനി അനുപമയാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മുണ്ടക്കയം പീരുമേട് പോലീസ് സ്റ്റേഷനിലെ എസ്ഐ യുടെ മകൻ അമീറിനാണ് പരിക്കേറ്റത്.
കുട്ടിക്കാനം മരിയൻ കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും . ഇന്ന്
വൈകുന്നേരം ഏഴരയോടെയാണ് അപകടമുണ്ടായത്.
ബൈക്ക് സ്വകാര്യവ്യക്തിയുടെ വീടിന്റെ ഗേറ്റിൽ ഇടിച്ച്
വീടിനു മുന്നിലേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്നും
നാട്ടുകാർ പറഞ്ഞു. കൂടെ മറ്റു വിദ്യാർത്ഥികളും
ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. കാഞ്ഞിരപ്പള്ളി
മേരി ക്യൂൻസ് ആശുപത്രിയിൽ അനുപമയെ
എത്തിച്ചെങ്കിലും മരണം
നടക്കുകയായിരുന്നു. പരിക്കേറ്റ അമീറിനെയും
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.