*യുവാവിൻ്റെ മരണത്തിന് ഇടയാക്കിയ
കഴിഞ്ഞ ഫെബ്രുവരി 17-ാം തീയ്യതി വൈകുന്നേരം 7 മണിക്ക് 7.15 നും ഇടയിലുള്ള സമയം മൂവാറ്റുപുഴ -പുനലൂർ ഹൈവേയിൽ പഴയിടം മണ്ണനാനി ഭാഗത്തുവച്ച് അജേഷ് 39 വയസ് പുത്തേട്ട് വീട് മണ്ണനാനി എന്നയാളെ ഏതോ അഞ്ജാത വാഹനം ഇടിച്ച് ഗുരുതരമായ പരുക്ക് പറ്റിയിട്ടുള്ളതും പിന്നീട് പരുക്കിന്‍റെ കാഠിന്യത്താൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. ഇടിച്ച വാഹനം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലാത്തതാണ്. ആൾട്ടോ 800 ഇനത്തിൽ പെടുന്ന കാറിനോട് സാമ്യമുള്ള ഏതോ ചെറിയ കാർ ആണ് അപകടം ഉണ്ടാക്കിയതെന്ന് സംശയിക്കുന്നു ഈ വാഹനത്തിന് മുൻഭാഗത്ത് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. അതിനാൽ സമീപ കാലത്ത് ഇത്തരത്തിലുള്ള ഏതെങ്കിലും വാഹനം നന്നാക്കുന്നതിനായി ഏതെങ്കിലും വർക്ക്ഷോപ്പുകളിൽ എത്തിയിട്ടുണ്ടെങ്കിൽ ആ വിവരം അറിയിക്കുവാൻ താല്പര്യപ്പെടുന്നു.
വിവരം അറിയിക്കേണ്ട നമ്പർ
പോലീസ് ഇൻസ്പെക്ടർ മണിമല 9497947156
പോലീസ് സബ് ഇൻസ്പെക്ടർ മണിമല
9497980333
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മണിമല
9497910720