പാലക്കാട്: കൊല്ലങ്കോട് കിഴക്കേ ഗ്രാമത്തില്‍ യുവാവ് പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീ കൊളുത്തി. കിഴക്കേ ഗ്രാമ സ്വദേശി ബാലസുബ്രഹ്മണ്യന്‍ ആണ് തീ കൊളുത്തിയത്. ആത്മഹത്യക്ക് ശ്രമിച്ച യുവാവിനും മാരകമായി പൊള്ളലേറ്റിട്ടുണ്ട്.
50 ശതമാനത്തിനു മുകളില്‍ പൊള്ളലേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പിറന്നാള്‍ അഘോഷത്തിനെന്ന പേരില്‍ യുവാവ് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പ്രണയനൈരാശ്യമാണ് ആക്രമണത്തിന് കാരണമാണെന്നാണ് സൂചന.