ചിങ്ങവനം പരുത്തുംപാറ റൂട്ടിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു; കൂട്ടിയിടിച്ച ആംബുലൻസ് ഡ്രൈവർ ക്യാബിനുള്ളിൽ കുടുങ്ങി; ഡ്രൈവറെ രക്ഷിച്ചത് ക്യാബിൻ വെട്ടിപ്പൊളിച്ച്


കോട്ടയം: ചിങ്ങവനം – പരുത്തുംപാറയ്ക്കും സദനം കവലയ്ക്കും ഇടയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്. ആംബുലൻസും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചാണ് ഡ്രൈവർക്ക് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ആംബുലൻസിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ മുൻ ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കൊല്ലാട് എയ്ഞ്ചൽ ആംബുലൻസ് സർവീസിന്റെ ഡ്രൈവർ രാജീവ് തോമസിനെ(38) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post