കാസര്‍കോട് ബൂത്ത് ലെവല്‍ ഓഫീസറെ കയ്യേറ്റം ചെയ്‌തെന്ന് പരാതി. ദേലംപാടി പയറടുക്കയില്‍ ബിഎല്‍ഒ പി അജിത്തിനെ പഞ്ചായത്ത് അംഗവും സിപിഐഎം പ്രവര്‍ത്തകനുമായ സുരേന്ദ്രന്‍ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി.
ഇന്ന് രാവിലെ ക്യാമ്പ് നടക്കുന്നതിനിടെ ഫോം വിതരണവുമായി ബന്ധപ്പെട്ട കാര്യം ചോദിച്ച് കയ്യേറ്റം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.