ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി






കോതമംഗലം:കോട്ടപ്പടി ചേറങ്ങനാലിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊന്നു. കോട്ടപ്പടി മനയ്ക്കക്കുടി സാജുവാണ് (60) കൊല്ലപ്പെട്ടത്.ഭാര്യ തങ്കം എന്ന എല്യാമ്മ പൊലീസില്‍ കീഴടങ്ങി.ഇന്നലെ രാത്രി 8.30 തോടെയാണ് സംഭവം.

മദ്യപിച്ച്‌ എത്തിയ സാജു ഭാര്യയെ അക്രമിക്കാനൊരുങ്ങി.ഈ സമയം വാതിലിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ഇരുമ്പ് പട്ട അഴിച്ചെടുത്ത് തലയ്ക്കടിക്കുകയായിരുന്നു.തുടര്‍ന്ന് തങ്കം തന്നെ നേരിട്ട് പൊലീസ് സ്റ്റേഷനില്‍ എത്തി വിവരംഅറിയിക്കുകയായിരുന്നു.പൊലീസ് എത്തിയാണ് സാജുവിനെ ആശുപത്രിയില്‍ എത്തിച്ചത്.താമസിയാതെ മരണപ്പെട്ടു.2017-ല്‍ സാജു തങ്കയെ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു.ഭാര്യ തങ്കമ്മയെ കോട്ടപ്പടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.മദ്യപിച്ച് വഴക്കിടൽ പതിവായിരുന്നു. മക്കൾ: ബിബിൻ,ബ്രിന്റോ,ബിൽബി.


Previous Post Next Post