കോട്ടയം: നഗരമധ്യത്തിൽ ഈരയിൽക്കടവിൽ ട്രാൻസ്‌ഫോമറിൽ അറ്റകുറ്റപണികൾ നടക്കുന്നതിനിടെ ലൈൻമാന് ഷോക്കേറ്റു. ഈസ്റ്റ് വൈദ്യുതി സെക്ഷനിലെ ലൈൻമാൻ സുഭാഷിനാണ് ഷോക്കേറ്റത്. ഷോക്കേറ്റ് വീണ ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകട നില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
ബുധനാഴ്ച രാവിലെ പത്തരയോടെ ഈരയിൽക്കടവിൽ ഇഎസ്.ഐ ഓഫിസിനു സമീപത്തെ ട്രാൻസ്‌ഫോമറിൽ അറ്റകുറ്റപണികകൾ നടക്കുന്നതിനിടെയായിരുന്നു അപകടം. വൈദ്യുതി ലൈൻ ഓഫ് ചെയ്ത ശേഷമാണ് അറ്റകുറ്റപണികൾ നടക്കുന്നത്. ഇതിനിടെ അപ്രതീക്ഷിതമായി വൈദ്യുതി ലൈനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ് നിലത്ത് വീണ ഇദ്ദേഹത്തിന് ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന ജീവനക്കാർ പ്രഥമ ശുശ്രൂഷ നൽകി.