സ്വിഫ്റ്റ് ബസുകൾ കൂട്ടിയിടിച്ച് ചില്ലുകൾ തകർന്നു







കോഴിക്കോട് : മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിൽ സ്വിഫ്റ്റ് ബസുകൾ കൂട്ടിയിടിച്ച് ചില്ലുകൾ തകർന്നു . 

ബെംഗളൂരുവിലേക്ക് പോവാൻ നിർത്തിയിട്ട ബസിൽ , ബത്തേരിയിൽ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു .
 
സർവ്വീസ് ആരംഭിച്ച ഏപ്രിൽ 11 ന് തിരുവനന്തപുരം ഡിപ്പോ , കല്ലമ്പലം എന്നിവിടങ്ങളും ഏപ്രിൽ 12 ന് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ വച്ചും സിഫ്റ്റ് ബസ്സിന് അപകടം ഉണ്ടായി

ഏപ്രിൽ 14 ന് തൃശൂർ കുന്നംകുളം മലായ ജംക്ഷനു മുന്നിൽ വാനിടിച്ചു വീണ തമിഴ്നാട് സ്വദേശി പരസ്വാമി ( 55 ) യുടെ കാലിൽ കൂടി സ്വിഫ്റ്റ് ബസ് കയറിയിറങ്ങിയിരുന്നു. അപകടത്തിൽ പരസ്വാമി മരണമടയുകയും ചെയ്തു.



أحدث أقدم