ഓവര്‍ ടേക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐയെയും കുടുംബത്തെയും നടുറോഡില്‍ ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍


കൊല്ലം :ഓവര്‍ ടേക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐയെയും കുടുംബത്തെയും നടുറോഡില്‍ ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. പുത്തൂര്‍ എസ്.എന്‍ പുരം ബദേലില്‍ ജിബിന്‍ (24), പുത്തൂര്‍ തെക്കുംപുരം കെ.ജെ ഭവനത്തില്‍ ജിനു ജോണ്‍ (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച പുത്തൂര്‍ ജംഗ്ഷനിലാണ് സംഭവം നടന്നത്. കൊല്ലം പുത്തൂര്‍ ജംഗ്ഷനില്‍ വച്ച്‌ പ്രതികള്‍ മുളവന അംബികയില്‍ വൈഷ്ണവത്തില്‍ കുണ്ടറ സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ സുഗുണന്‍, ഭാര്യ പ്രീത, മകന്‍ അമല്‍ പ്രസൂദ് എന്നിവരെ ആക്രമിക്കുകയായിരുന്നു.

ബൈക്കിന് സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ പുത്തൂര്‍ ജംഗ്ഷനില്‍ വച്ചായിരുന്നു ആക്രമണം. അമലിന് പ്രതികളുടെ കൈയിലുണ്ടായിരുന്ന ഹെല്‍മെറ്റിന് തലയ്ക്ക് അടിയേറ്റിരുന്നു. നടുറോഡില്‍ അക്രമം നടത്തിയതിന് സുഗുണന്‍, അമല്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഓവര്‍ ടേക്കിങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലിലേക്ക് എത്തിയത്. എസ്ഐ സുഗുണന്റെ ഭാര്യ പ്രിയയ്ക്കും മകന്‍ അമലിനും പരുക്കേറ്റിരുന്നു. അമലിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിക്കുകയും തറയില്‍ വീണതിന് ശേഷം ചവിട്ടുകയും ചെയ്തിരുന്നു.
Previous Post Next Post