പാമ്പാടിയിൽ കാറിടിച്ച് പഞ്ചായത്ത് അംഗത്തിന് ഗുരുതര പരുക്ക്.. ഇടിച്ചകാർ ഓടിച്ചത് മുൻ പഞ്ചായത്ത് അംഗം !


പാമ്പാടി: കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടത്തിൽ പാമ്പാടി മുൻ പഞ്ചായത്ത് പ്രസിഡന്റും 16-ാം വാർഡ് മെമ്പറുമായ മാത്തച്ചൻ പാമ്പാടിക്ക് ഗുരുതര പരുക്ക്. തിരുവോണദിനത്തിൽ വൈകിട്ട് ഏഴോടെ പൊത്തൻപുറം കവലയ്ക്ക് സമീപമായിരുന്നു അപകടം.

നിയന്ത്രണം നഷ്ടപ്പെട്ട കാർ മാത്തച്ചനെ ഇടിക്കുകയായിരുന്നു. മുൻ വാർഡ് അംഗം സാബു പാത്തിങ്കലിൻ്റെ  വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ മാത്തച്ചനെ വാഹനമോടിച്ച മുൻ വാർഡ് അംഗം തന്നെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാത്തച്ചൻ ചികിത്സയിലാണ്.
Previous Post Next Post