സിഗ്നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു







പാലക്കാട് : സിഗ്നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു. കണ്ണന്നൂര്‍ സ്വദേശി ചെല്ലമ്മ ( 80) ആണ് മരിച്ചത്. 

കണ്ണന്നൂര്‍ ദേശീയപാതയില്‍ രാവിലെ 9.15നാണ് അപകടം ഉണ്ടായത്. തോലന്നൂരില്‍ നിന്ന് പാലക്കാട്ടേയ്ക്ക് വരികയായിരുന്നു ബസ്. 

അപകട ശേഷം നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് നാട്ടുകാര്‍ തടഞ്ഞിട്ടു.
Previous Post Next Post