കെഎസ്‌ആര്‍ടിസി ബസില്‍ ഡ്രൈവർക്കെതിരെ വിദ്യാർഥിനി, പീഡിപ്പിക്കാൻ ശ്രമമെന്ന് പരാതി






കൊച്ചി : കെഎസ്‌ആര്‍ടിസി ബസില്‍ പീഡനശ്രമമെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി. ശനിയാഴ്ച ബംഗളൂരുവിലേക്ക് പോയ സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്ര ചെയ്യുന്നതിനിടെ കൃഷ്ണഗിരിക്ക് സമീപം വച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വിദ്യാര്‍ത്ഥിനി ആരോപിച്ചു.

പത്തനംതിട്ട ഡിപ്പോ ഡ്രൈവര്‍ ഷാജഹാന് എതിരെയാണ് പരാതി നല്‍കിയത്. ഇ-മെയില്‍ വഴി നല്‍കിയ പരാതിയില്‍ കെഎസ്‌ആര്‍ടിസി വിജിലന്‍സ് അന്വേഷണം തുടങ്ങി.

വിദ്യാർത്ഥിനിയുടെ ആരോപണം ഡ്രൈവർ ഷാജഹാൻ നിഷേധിച്ചു.
Previous Post Next Post