കോ​ൺ​ഗ്ര​സു​മാ​യി ദേ​ശീ​യ ത​ല​ത്തി​ൽ രാ​ഷ്ട്രീ​യ സ​ഖ്യ​മി​ല്ലെ​ന്ന് സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്.








കണ്ണൂർ : കോ​ൺ​ഗ്ര​സു​മാ​യു​ള്ള നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് സീ​താ​റാം യെ​ച്ചൂ​രി വ്യ​ക്ത​മാ​ക്കി. ക​ര​ട് രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ന് പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചു.

ഓ​രോ പ്ര​ദേ​ശ​ത്തും പ്രാ​ദേ​ശി​ക സ​ഖ്യ​ങ്ങ​ൾ അ​താ​ത് സ​മ​യ​ത്ത് തീ​രു​മാ​നി​ക്കാം എ​ന്നും രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു. രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ൽ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ന്നു. നാ​ല് പേ​ർ പ്ര​മേ​യ​ത്തി​നെ എ​തി​ർ​ത്ത് വോ​ട്ട് ചെ​യ്തു..

ക​ഴി​ഞ്ഞ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ കോ​ൺ​ഗ്ര​സു​മാ​യു​ള്ള രാ​ഷ്ട്രീ​യ സ​ഖ്യം എ​ന്ന നി​ല​പാ​ടി​ൽ പ​ശ്ചി​മ ബം​ഗാ​ൾ ഘ​ട​കം ഉ​റ​ച്ചു നി​ന്നി​രു​ന്നു. ബം​ഗാ​ളി​നൊ​പ്പ​മാ​യി​രു​ന്ന പ​ല സം​സ്ഥാ​ന​ഘ​ട​ക​ങ്ങ​ളും ഇ​ത്ത​വ​ണ ആ ​സ​ഖ്യം പാ​ളി എ​ന്ന വാ​ദ​മാ​ണ് ഉ​ന്ന​യി​ച്ച​ത്


Previous Post Next Post