കോട്ടയം: മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകുന്ന സുപ്രീം കോടതി വിധി സ്വാഗാർഹമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
2006 ലെയും 2014 ലെയും സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ചാണ് തമിഴ്നാട് കേരളത്തിനെതിരെ വാദിച്ചിരുന്നത്. മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം ലഭിക്കുന്നതോടെ ഇത് അപ്രസക്തമാകും. പ്രാദേശികമായി ഉയരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് അടക്കം തർക്കങ്ങൾ പരിഹാരം കാണണം എന്ന നിർദ്ദേശവും കോടതി നൽകിയിട്ടുണ്ട്.
ഡാം സുരക്ഷ നിയമ പ്രകാരം ഉള്ള അധികാരം ലഭിക്കുമ്പോൾ കേരളത്തിൻ്റെ ഭാഗം കണക്കിലെടുക്കാൻ സമിതി നിർബന്ധിതമാകും. ഡാമിൻ്റെ ബലക്ഷയം അടക്കം പരിശോധിക്കുന്നതിന് മേൽനോട്ട സമിതിക്ക് അധികാരം ലഭിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. സമിതിയിലേക്ക് സാങ്കേതിക വിദഗ്ധനെ ഉടൻ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.