കണ്ണൂർ : കോൺഗ്രസുമായുള്ള നിലപാടിൽ മാറ്റമില്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. കരട് രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി കോൺഗ്രസിന്റെ അംഗീകാരം ലഭിച്ചു.
ഓരോ പ്രദേശത്തും പ്രാദേശിക സഖ്യങ്ങൾ അതാത് സമയത്ത് തീരുമാനിക്കാം എന്നും രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. രാഷ്ട്രീയ പ്രമേയത്തിൽ പാർട്ടി കോൺഗ്രസിൽ വോട്ടെടുപ്പ് നടന്നു. നാല് പേർ പ്രമേയത്തിനെ എതിർത്ത് വോട്ട് ചെയ്തു..
കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ കോൺഗ്രസുമായുള്ള രാഷ്ട്രീയ സഖ്യം എന്ന നിലപാടിൽ പശ്ചിമ ബംഗാൾ ഘടകം ഉറച്ചു നിന്നിരുന്നു. ബംഗാളിനൊപ്പമായിരുന്ന പല സംസ്ഥാനഘടകങ്ങളും ഇത്തവണ ആ സഖ്യം പാളി എന്ന വാദമാണ് ഉന്നയിച്ചത്