കുറുപ്പന്തറയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു







കോട്ടയം: കുറുപ്പന്തറയിൽ ടോറസ് ലോറിക്ക് അടിയിൽപെട്ട് ബൈക്ക് യാത്രികൻ മരിച്ചു. കുറുപ്പന്തറ കൊല്ലമലയിൽ ജയിംസ് ജോസഫ് (51) ആണ് മരിച്ചത്. അമിതവേഗത്തിലെത്തിയ ലോറി ബൈക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.

ലോറിക്ക് അടിയിൽപെട്ട ജയിംസിന്‍റെ ശരീരത്തുകൂടി വാഹനം കയറിയിറങ്ങി തൽക്ഷണം മരിക്കുകായയിരുന്നു. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post