പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചു, വടി ചൂടാക്കി മുഖത്തും ചുണ്ടിലും ഉരച്ചു; മന്ത്രവാദി അറസ്റ്റിൽ




റാഞ്ചി: 14 വയസ്സുകാരിയെ മർദ്ദിച്ച മന്ത്രവാദി അറസ്റ്റിൽ. ദുഷ്ടാത്മാക്കളെ പുറത്തുചാടിക്കാനാണെന്ന് പറഞ്ഞ് പെൺകുട്ടിയെ വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മൗലാന വാഹിദ് (35) എന്നയാളാണ് അറസ്റ്റിലായത്. 

ഹോളി ആഘോഷങ്ങൾക്ക് ശേഷം അവശയായ പെൺകുട്ടിയെ മന്ത്രവാദത്തിലൂടെ രക്ഷപെടുത്താമെന്നാണ് വാഹിദ് വീട്ടുകാരോട് പറഞ്ഞത്. നാല് ദിവസത്തോളം ഇയാൾ കുട്ടിയെ ഉപദ്രവിച്ചു. അടിക്കുകയും വടി ചൂടാക്കി മുഖത്തും ചുണ്ടിലും കൈയിലുമെല്ലാം ഉരച്ചു. ക്രൂരതകൾ ഏറ്റുവാങ്ങിയ പെൺകുട്ടി മാനസികമായി തകർന്നെന്ന് പൊലീസ് പറയുന്നു.

പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയതിനെത്തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. കൊലപാതകശ്രമവും പോക്‌സോ നിയമവും ചേർത്താണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.  
أحدث أقدم