തിരൂർ ( മലപ്പുറം) : പ്ലസ്ടു വിദ്യാര്‍ഥിനിയെ ലോഡ്ജിൽ കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. തിരൂര്‍ വെട്ടം വാക്കാട് ആയപ്പള്ളി ഹനീഫ (67)യെയാണ് തിരൂര്‍ സി.ഐ എം.ജെ ജിജോ അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി പരിചയമുള്ള പ്രതി പെണ്‍കുട്ടിക്ക് പെരുന്നാള്‍ വസ്ത്രം എടുത്തു കൊടുക്കാമെന്ന വ്യാജേന പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍ നിന്നു വാഹനത്തില്‍ കയറ്റി കൊണ്ടുപോയി തിരൂര്‍ താഴെപാലത്തെ ലോഡ്ജില്‍ എത്തിച്ച് മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.
അവശയായ പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് വീട്ടുകാര്‍ സംഭവമറിഞ്ഞത്. തുടര്‍ന്നു വീട്ടുകാര്‍ സ്‌കൂളിലെ അധ്യാപകരെ വിവരം അറിയിച്ചു. അധ്യാപകര്‍ വീട്ടിലെത്തി പെണ്‍കുട്ടിയോടു വിവരങ്ങള്‍ ആരായുകയും കൗണ്‍സിലിംഗ് നടത്തുകയും ചെയ്തു.