വാഹനാപകടത്തിൽ വെള്ളൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ മരിച്ചു







കോട്ടയം :  തലയോലപ്പറമ്പിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ എസ്.ഐ ബൈക്ക് അപകടത്തിൽ മരിച്ചു. 

വെള്ളൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടിവി പുരം സ്വദേശി സജിയാണ് (53) മരിച്ചത്. ബൈക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സജീയെ തെള്ളകം മാതാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

ബുധനാഴ്ച രാത്രി പത്തു മണിയോടെ തലപ്പാറയ്ക്കും - പൊതിപാലത്തിനും സമീപമായിരുന്നു അപകടം. എതിർ ദിശയിൽ നിന്നും എത്തിയ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ സജിയ്ക്കു ഗുരുതരമായി പരിക്കേറ്റു. 

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ തെള്ളകത്തെ മാതാ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Previous Post Next Post