കോട്ടയം: കേള്‍വിശക്തി ഇല്ലാത്ത കുട്ടികളെ കേള്‍വിയുടെ ലോകത്ത് എത്തിച്ച ലക്ഷങ്ങള്‍ വിലവരുന്ന കോക്ലിയര്‍ ഇംപ്ലാന്റ് പ്രോസസര്‍ അപ്‌ഡേഷന്‍ നടത്തുന്നതിന് അടിയന്തിരമായി സര്‍ക്കാര്‍ ഭാഗത്തുനിന്നും പദ്ധതി തയ്യാറാക്കണമെന്നും, കേള്‍വി ഉപകരണങ്ങളുടെ മെയിന്റനന്‍സ്, വരുമാനപ്രായപരിധി തുടങ്ങിയ വിഷയങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി (സിയാക്‌സ്) കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജോബി കല്ലുമട അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സിമി ജെറി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ജില്ലാ സെക്രട്ടറി വിന്യ മനോഷ് സ്വാഗതവും, സില്‍ജോ സ്റ്റീഫന്‍ നന്ദിയും പറഞ്ഞു. ജില്ലാ സമ്മേളനം മെയ് മാസം നടത്തുവാനും തീരുമാനിച്ചു.
ഭാവാഹികള്‍: ജോബി കല്ലുമട (പ്രസിഡന്റ്), വിന്യ മനോഷ് (സെക്രട്ടറി), അജിമോന്‍ (ട്രഷറര്‍), സജി (വൈസ് പ്രസിഡന്റ്), മിനി ഐപ്പ് (ജോ.സെക്രട്ടറി).