ചെന്നൈ: വിജയ് നായകനാവുന്ന ‘ബീസ്റ്റ്’ തിയേറ്ററുകളിൽ റിലീസ് ചെയ്ത ദിവസം തന്നെ വ്യാജനും ഇന്റർനെറ്റിൽ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രത്തിന്റെ വ്യാജപതിപ്പും പുറത്തിറങ്ങി.
തമിഴ് റോക്കേഴ്‌സ്, മൂവിറൂൾസ് തുടങ്ങിയ ഓൺലൈൻ ഗ്രൂപ്പുകളിലാണ് വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. പ്രധാന താരങ്ങളുടെ ചിത്രങ്ങൾ മുൻപും ഇത്തരത്തിൽ ചോർത്തിയിട്ടുണ്ട്.
ഇന്റർനെറ്റിൽ വ്യാജ പതിപ്പ് ഇറങ്ങിയതോടെ അനധികൃത വെബ്‌സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ചിത്രം ആരും കാണരുതെന്ന അഭ്യർഥനയുമായി വിജയ് ആരാധകർ രംഗത്തെത്തി. നെൽസണാണ് ബീസ്റ്റിന്റെ സംവിധായകൻ. തമിഴ്‌നാട്ടിൽ 800 തിയേറ്ററുകളിലും ആഗോളതലത്തിൽ ആറായിരത്തോളം സ്‌ക്രീനുകളിലുമാണ് റിലീസ് ചെയ്തത്.