പോലീസ് വാഹനത്തില്‍ നിന്ന് വിജിലന്‍സ് സംഘം കണക്കില്‍പ്പെടാത്ത പണം പിടികൂടി. ഡ്രൈവർ സീറ്റിന് അടിയിൽ ഒളിപ്പിച്ച നിലയിൽ ആണ് പണം കണ്ടെത്തിയത്

(പ്രതീകാത്മക ചിത്രം) 

പാറശ്ശാല സ്റ്റേഷനിലെ പോലീസ് വാഹനത്തില്‍ നിന്ന് വിജിലന്‍സ് സംഘം കണക്കില്‍പ്പെടാത്ത പണം പിടികൂടി. സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് വാഹനത്തില്‍ നിന്നാണ് പണം പിടികൂടിയത്. ഡ്രൈവറുടെ സീറ്റിന്റെ അടിഭാഗത്ത് സൂക്ഷിച്ചിരുന്ന 13960 രൂപയാണ് വിജിലന്‍സ് പിടിച്ചെടുത്തത്. സീറ്റിനടിയില്‍ 100, 200, 500 രൂപയുടെ നോട്ടുകള്‍ ചുരുട്ടിയിട്ട നിലയിലായിരുന്നു. പട്രോളിങ്ങ് വാഹനത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ ജ്യോതിഷ് കുമാര്‍, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തു.
أحدث أقدم