കോട്ടയം: ജില്ലയില്‍ 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 43 പേര്‍ രോഗമുക്തരായി. 1782 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 11 പുരുഷന്‍മാരും 16 സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 6 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 263 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447583 പേര്‍
കോവിഡ് ബാധിതരായി. 445809 പേര്‍ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
മുത്തോലി, മുണ്ടക്കയം-3
പാമ്പാടി, ചിറക്കടവ്, ഭരണങ്ങാനം-2
പുതുപ്പള്ളി, പാലാ, ചങ്ങനാശേരി, എരുമേലി, എലിക്കുളം, ഏറ്റുമാനൂര്‍, ചെമ്പ്, കോട്ടയം, പായിപ്പാട്, മാടപ്പള്ളി, പള്ളിക്കത്തോട്, വാഴൂര്‍, പാറത്തോട്, മേലുകാവ്, ഈരാറ്റുപേട്ട, മുളക്കുളം, മരങ്ങാട്ടുപിള്ളി-1
നാളെ
29 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍
കോട്ടയം: ജില്ലയില്‍ നാളെ (ഏപ്രിൽ 9)ന് 29 കേന്ദ്രങ്ങളില്‍ കോവിഡിനെതിരായ വാക്സിനേഷന്‍ നല്‍കുമെന്നു ജില്ലാ കളക്ടര്‍ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയില്‍ ആറ് കേന്ദ്രങ്ങളില്‍ 12 -14 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും ഒരു കേന്ദ്രത്തില്‍ 15 വയസ് മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്കും 22 കേന്ദ്രങ്ങളില്‍ മുതിര്‍ന്നവര്‍ക്കും വാക്സിന്‍ നല്‍കും. അര്‍ഹരായവര്‍ക്ക് ഈ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയോ ഓണ്‍ലൈന്‍ ആയി www.cowin.gov.in എന്ന പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്‌തോ വാക്സിന്‍ സ്വീകരിക്കാവുന്നതാണ്.
12 വയസ് മുതല്‍ 14 വയസ്സുവരെയുള്ള (2008 ,2009 ,2010 വര്‍ഷങ്ങളില്‍ ജനിച്ചവര്‍) കുട്ടികള്‍ക്ക് കോര്‍ബി വാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍.
1 അയര്‍ക്കുന്നം സാമൂഹികാരോഗ്യ കേന്ദ്രം
2 കുമരകം സാമൂഹികാരോഗ്യ കേന്ദ്രം
3 മരങ്ങാട്ടുപള്ളി പ്രാഥമികാരോഗ്യകേന്ദ്രം
4 നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
5 പാലാ ജനറല്‍ ആശുപത്രി
6 തിരുവാര്‍പ്പ് പ്രാഥമികാരോഗ്യകേന്ദ്രം
15 വയസ് (2007 ജനിച്ചവര്‍) മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്ന കേന്ദ്രം.
1 കുറവിലങ്ങാട് താലൂക്ക് ആശുപത്രി
കോട്ടയം ജില്ലയില്‍ 18 വയസിനു മുകളിലുള്ളവര്‍ക്കുള്ള കോവിഷീല്‍ഡ് കരുതല്‍, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങള്‍.
1 അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
2 അയ്മനം പ്രാഥമികാരോഗ്യകേന്ദ്രം
3 ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രി
4 ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
5 ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം
6 കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
7 കൊഴുവനാല്‍ പ്രാഥമികാരോഗ്യകേന്ദ്രം
8 കുറവിലങ്ങാട് താലൂക്ക് ആശുപത്രി
9 മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം
10 മരങ്ങാട്ടുപള്ളി പ്രാഥമികാരോഗ്യകേന്ദ്രം
11 മറവന്‍തുരുത് പ്രാഥമികാരോഗ്യകേന്ദ്രം
12 മീനടം പ്രാഥമികാരോഗ്യകേന്ദ്രം
13 നെടുംകുന്നം പ്രാഥമികാരോഗ്യകേന്ദ്രം
14 നിലക്കല്‍ പള്ളി ഹാള്‍
15 ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം
16 പാമ്പാടി താലൂക്ക് ആശുപത്രി
17 പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം
18 രാമപുരം പ്രാഥമികാരോഗ്യകേന്ദ്രം
19 സെന്റ് ലാസറസ് പള്ളി ഹാള്‍
20 ഉഴവൂര്‍ കെ ആര്‍ നാരായണന്‍ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി
21 വാഴൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം
22 വെളിയന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം
( കെ.ഐ.ഒ.പി.ആർ 895 / 2022)
ടെൻഡർ
കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിലേക്ക് കാത്ത് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ഇ - ടെൻഡർ ക്ഷണിച്ചു. ഏപ്രിൽ 23 നകം
www.etenders.kerala.gov.in എന്ന വിലാസത്തിൽ നൽകണം. ഫോൺ: 04828 203492
കെ.ഐ.ഒ.പി.ആർ 895/ 2022)