ആറ്റിങ്ങൽ: നഗരസഭ ചെയർപേഴ്‌സൻ അഡ്വ. എസ് കുമാരിയുടെ ഔദ്യോഗിക വാഹനത്തിനു നേരേയും, ഡ്രൈവർക്ക് നേരെയും ആക്രമണം. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
ഔദ്യോഗിക പരിപാടികൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചെയർപേഴ്‌സന്റെ വാഹനത്തിന് മുന്നിലേക്ക് ഒരു യുവാവ് ചാടുകയായിരുന്നു. ദേഹമാസകലം ചോരയൊലിപ്പിച്ച നിലയിലായിരുന്ന യുവാവിനെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇതിൽ പ്രകോപിതരായാണ് സംഘം വാഹനം തകർക്കാൻ ശ്രമിച്ചത്.
തടയാൻ ശ്രമിച്ച ഡ്രൈവർ മനോജിന്റെ മുഖത്തും കാലുകളിലും കല്ലുകൊണ്ട് ഇടിച്ചാണ് പരിക്കേൽപ്പിച്ചത്. ചെയർപേഴ്‌സണെ ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് എത്തിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ യുവാവിനേയും ഡ്രൈവർ മനോജിനെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.