കോട്ടയം ജില്ലയിൽ ചിലയിടങ്ങളിൽ ഇന്ന് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങും



കോട്ടയം : ജില്ലയിൽ ചില സ്ഥലങ്ങളിൽ ഇന്ന് (ഏപ്രിൽ 19,) വൈദ്യുതി മുടങ്ങും.
തെങ്ങണ സെക്ഷൻ പരിധിയിൽ പുതുച്ചിറ സാംസ്കാരിക നിലയം ട്രാൻസ്ഫോർമറിൽനിന്നും ഒൻപത് മുതൽ അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും. 

പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാമ്പോലി, കുരുവിക്കൂട്, കാളച്ചന്ത ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 അയ്മനം സെക്ഷൻ പരിധിയിൽ വരുന്ന പള്ളിക്കവല, കുഴിത്താർ, തട്ടുങ്കൽ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ പൂർണ്ണമായും തൊണ്ടമ്പ്രാൽ– പൈപ്പ് ലൈൻ റോഡ്, കല്ലുമട, വില്ലേജ് ഭാഗം എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുട്ടത്തുപ്പടി, ടാഗോർ, ചകിരി, കാലായിൽപടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ടെക്നിക്കൽ സ്കൂൾ ട്രാൻസ്ഫോമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുറ്റിശ്ശേരിക്കടവ് ട്രാൻസ്ഫോർമറിൽ നിന്നും രാവിലെ 09:30 മുതൽ വൈകിട്ട് 05:00 മണി വരേയും ഏലംകുന്ന് ചർച്ച്, കാവിൽ അമ്പലം, ഹിദായത്ത്, റവന്യു ടവർ, കുട്ടംപേരൂർ, കാനറാ - പേപ്പർമിൽ റോഡ്, തവളപ്പാറ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.


/
أحدث أقدم