എം സി റോഡിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വാകത്താനം സ്വദേശിയായ നവവരൻ മരിച്ചു





കോട്ടയം : എം.സി റോഡിൽ കൂത്താട്ടുകുളം പുതുവേലിൽ ഉണ്ടായ വാഹനാപകടത്തിൽ നവവരൻ മരിച്ചു. പുതുവേലി കോളേജിന് സമീപമുള്ള വളവിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

ബൈക്ക് യാത്രക്കാരനായ പരിയാരം കാടമുറി കൊച്ചുപറമ്പിൽ കുഞ്ഞുമോൻ അന്നമ്മ ദമ്പതികളുടെ മകൻ റോബിൻ കെ ജോൺ (28 ) ആണ് മരിച്ചത്.രാത്രി 7.30 ഓടെയാണ് അപകടം ഉണ്ടായത്.

 മരണമടഞ്ഞ റോബിൻ പെരുമ്പാവൂർ യൂണി പവർ കമ്പനിയിൽ ടെക്നീഷ്യൻ ആയി ജോലി ചെയ്തു വരിക യായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു അപകടം. മാർച്ച് 19 തീയതി ആയിരുന്നു റോബിന്റെ വിവാഹം കഴിഞ്ഞത്. പയ്യപ്പാടി കൊച്ചുമറ്റം പാലക്കുഴി ബീദൂ ആണ് ഭാര്യ 
أحدث أقدم