തിരു.: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ പത്ത് പേർക്ക് ഇടിമിന്നലേറ്റു. തിരുവനന്തപുരംതോന്നയ്ക്കലിലാണ് സംഭവം. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇടിമിന്നലേറ്റവരിൽ ഒമ്പത് പേർ തൊഴിലുറപ്പ് തൊഴിലാളികളാണ്.
അതിശക്തമായ മഴയും കാറ്റും ഇടിയുമാണ് ഇന്ന് സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇണ്ടായത്. തൃശ്ശൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. മലപ്പുറം ജില്ലയിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.