ജനങ്ങളോട് മോശമായി പെരുമാറുന്ന പൊലീസുകാരെ ചുമതലകളിൽനിന്ന് മാറ്റിനിർത്തും:പിണറായി വിജയൻ


തിരുവനന്തപുരം: ജനങ്ങളോട് പൊലീസ് നല്ല രീതിയിൽ സമീപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ സഹായിക്കുന്നവർ കൂടിയാകണം പൊലീസ്. മോശമായി പെരുമാറുന്നവരെ ചുമതലകളിൽനിന്ന് മാറ്റിനിർത്തും. പൊലീസ് ജനങ്ങൾക്ക് പരമാവധി പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു. പരിശീലനം പൂർത്തിയാക്കിയ 382 റിക്രൂട്ട് പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർമാരുടെ പാസിങ് ഔട്ട് പരേഡിൽ ഓൺലൈനായി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Previous Post Next Post