കഞ്ചാവ് ഉപയോഗിച്ച മകനെ കെട്ടിയിട്ടു, കണ്ണില്‍ മുളക് തേച്ചു; അമ്മയുടെ 'അറ്റകൈ പ്രയോഗം'




കഞ്ചാവ് ഉപയോഗിച്ച മകനെ കെട്ടിയിട്ട് കണ്ണില്‍ മുളക് തേയ്ക്കുന്ന അമ്മ
 

ഹൈദരാബാദ്: കഞ്ചാവ് ഉപയോഗത്തില്‍ നിന്ന് മകനെ രക്ഷിക്കാന്‍ അമ്മയുടെ 'അറ്റകൈ പ്രയോഗം'. 15കാരനായ മകനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് അമ്മ കണ്ണില്‍ മുളകു തേച്ചു. കഞ്ചാവ് ഉപയോഗിക്കില്ലെന്ന് മകന്‍ ഉറപ്പുനല്‍കുന്നതുവരെ അമ്മ പിന്മാറാന്‍ തയ്യാറായില്ല. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

തെലങ്കാനയിലെ സൂര്യാപേട്ട് ജില്ലയിലെ കോടാട് എന്ന സ്ഥലത്താണ് സംഭവം. കഞ്ചാവിന് അടിമയായ മകന്‍ പണത്തിനായി അമ്മയെ നിരന്തരം ശല്യം ചെയ്തിരുന്നു. 

ശല്യം സഹിക്കാനാവാതെയാണ് മകനെ കെട്ടിയിട്ട് കണ്ണില്‍ മുളകു തേക്കാന്‍ അമ്മ മുതിര്‍ന്നത്. മകനെ കെട്ടിയിട്ട് ഒറ്റയ്ക്കു കണ്ണില്‍ മുളകു തേക്കാന്‍ അമ്മ ശ്രമിക്കുന്നത് വിഡിയോയില്‍ കാണാം. മകന്‍ പ്രതിരോധിച്ചതോടെ മറ്റൊരു സ്ത്രീയുടെ സഹായത്തോടെയാണ് അമ്മ മുളകു തേച്ചത്. കഞ്ചാവ് ഉപയോഗിക്കില്ലെന്ന് ഉറപ്പ് നൽകുന്നതുവരെ അഴിച്ചു വിടാനും കൂട്ടാക്കിയില്ല.


أحدث أقدم