സില്‍വര്‍ലൈനില്‍ സിപിഐഎം രാഷ്ടീയ വിശദീകരണ യോഗത്തിന്റെ വേദി അടിച്ചു തകര്‍ത്തു;


ആലപ്പുഴ: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സിപിഐഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ വേദി അടിച്ചു തകര്‍ത്തു. വെണ്‍മണി പുന്തലയിലാണ് സംഭവം നടന്നത്. ശനിയാഴ്ച വൈകുന്നേരമാണ് യോഗം നടന്നത്. കായംകുളം എംഎല്‍എ യു പ്രതിഭയാണ് യോഗം ഉദ്ഘാടനം ചെയ്തത്. യോഗം കഴിഞ്ഞ് എല്ലാവരും മടങ്ങി കഴിഞ്ഞാണ് വേദി തകര്‍ക്കപ്പെട്ടത്. കസേരകള്‍ ഉള്‍പ്പെടെ എല്ലാം നശിപ്പിച്ച നിലയിലാണുള്ളത്. സംഭവത്തിന് പിന്നാലെ സില്‍വര്‍ ലൈന്‍ പാതയോടുള്ള നാട്ടുകാരുടെ പ്രതിഷേധമാണ് വേദി തകര്‍ക്കലിന് പിന്നിലെന്ന് പ്രചരണമുണ്ടായി. എന്നാല്‍ മദ്യലഹരിയില്‍ പ്രദേശവാസി നടത്തിയ അതിക്രമമാണെന്ന് പൊലീസും സിപിഐഎം നേതാക്കളും പറഞ്ഞു. ഇയാളെ താക്കിത് നല്‍കി വിട്ടയച്ചതായും നേതാക്കള്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് സിപിഐഎം ഏരിയ കമ്മറ്റിയംഗവും വെണ്‍മണി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പിആര്‍ രമേശ്കുമാര്‍ പറഞ്ഞു. നേരത്തെ ജില്ലയില്‍ നിന്നുള്ള മന്ത്രി സജി ചെറിയാന്‍ വീടുകളില്‍ കയറി സില്‍വര്‍ ലൈനിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളോട് സംസാരിച്ചിരുന്നു.
أحدث أقدم