ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് കോടതിയിൽ ഹാജരാകില്ല





കൊച്ചി : സിറോ മലബാ‍ർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് കോടതിയിൽ ഹാജരാകില്ല.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിൽ ആയതിനാലാണിത്. 
ഹർജിയിൽ തീരുമാനമാകും വരെ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയിൽ അഭിഭാഷകർ ആവശ്യപ്പെടും. 

ഇക്കാര്യത്തിൽ മജിസ്ട്രേറ്റ് കോടതിയുടെ നിലപാടുകൂടി അറിഞ്ഞശേഷമാകും ഹാജരാകുന്നതിൽ അന്തിമ തീരുമാനമെടുക്കുക

സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർ‌ജ് ആലഞ്ചേരിക്ക് നേരത്തെ സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. 

അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കർദിനാൾ തന്നെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.


أحدث أقدم