ഡ്യൂട്ടിക്കിടെ തമിഴ്നാട് സ്വദേശിയായ വനിതാ ഡോക്ടർ റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു.







റിയാദ് :  ഡ്യൂട്ടിക്കിടെ തമിഴ്നാട് സ്വദേശിയായ വനിതാ ഡോക്ടർ റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു.

 രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെയാണ് റിയാദിലെ പ്രമുഖ ഇന്ത്യന്‍ ഗൈനക്കോളജിസ്റ്റും അല്‍ഫലാഹ് ആശുപത്രിയിലെ ഡോക്ടറുമായ ഡോ. സത്യഭാമ മരിച്ചത്.

ഞായറാഴ്ച്ച ഉച്ചക്ക് രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ സൗദി ജര്‍മന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
20 വര്‍ഷമായി അല്‍ഫലാഹ് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുകയാണ്.

ബ്രിട്ടനിലുള്ള മകന്‍ ഡോ. വരുണ്‍ റിയാദിലേക്ക് തിരിച്ചിട്ടുണ്ട്. അമേരിക്കയിലുള്ള മറ്റൊരു മകന്‍ നാട്ടിലെത്തും.
ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു.

 മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തില്‍ റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Previous Post Next Post