ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞ് മരിച്ചു



കണ്ണൂർ  പാനൂരിൽ  പെഡസ്റ്റൽ ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും മകൻ ദേവാംഗാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
തൊട്ടടുത്തുണ്ടായിരുന്ന ഫാനിന്റെ വയർ ഉറക്കത്തിലായിരുന്ന കുഞ്ഞിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്ന് കരുതുന്നു. ഉടൻ ചൊക്ലിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ ദേവജ്.


أحدث أقدم